Shobhika

ആദ്യ സമുദ്രയാത്ര വിജയകരമായി; ഒമാനില്‍ നിന്ന് ഐഎന്‍എസ്‍വി കൗണ്ഡിന്യ ഇന്ത്യലേക്ക് മടങ്ങി


ഇന്ത്യന്‍ നാവികസേനയുടെ സെയിലിംഗ് കപ്പലായ ഐഎന്‍എസ്‍വി കൗണ്ഡിന്യ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പോര്‍ബന്ദറില്‍ നിന്ന് ആരംഭിച്ച ആദ്യ സമുദ്രയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മടക്കം.ഹൃദ്യമായ യാത്രയയപ്പാണ് പരമ്പരാഗത രീതിയില്‍ നിര്‍മിച്ച കപ്പലിന് ഒമാന്‍ നല്‍കിയത്. ഇന്ത്യയും ഒമാനും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സമുദ്ര, സാംസ്‌കാരിക ബന്ധത്തിന്റെയും നയതന്ത്ര സൗഹൃദത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഫ്‌ളാഗ് ഓഫ് ചടങ്ങ്.

കഴിഞ്ഞ മാസം 15നാണ് ഇന്ത്യന്‍ നാവികസേനയുടെ സെയിലിംഗ് കപ്പലായ ഐഎന്‍എസ്‍വി കൗണ്ഡിന്യ ഇന്ത്യയില്‍ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ എത്തിയത്. പരമ്പരാഗത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടര്‍ സലൂട്ട് നല്‍കിയായിരുന്നു അന്ന് സ്വീകരിച്ചത്. മടക്കയാത്രയിലും ആഘോഷങ്ങളുടെ പൊലിമ ഒട്ടും കുറഞ്ഞില്ല. റോയല്‍ നേവി ഓഫ് ഒമാനിലെ കമഡര്‍ അബ്ദുല്ല അല്‍ ഹാജ്രി, ഒമാന്‍ വിദേശകാര്യ മന്ത്രാലയം മനുഷ്യവിഭവശേഷി വകുപ്പ് മേധാവി യൂസഫ് ബിന്‍ ഈസഅല്‍-സജ്ജലി, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജിവി ശ്രീനിവാസ് തുടങ്ങി നിരവധി പ്രമുഖര്‍ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

1 st paragraph

സമുദ്ര മേഖലയില്‍ ഇന്ത്യയും ഒമാനും തമ്മില്‍ നിലനില്‍ക്കുന്ന ആഴമേറിയ ബന്ധത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രതീകം കൂടിയാണ് ഐഎന്‍എസ്‍വി കൗണ്ഡിന്യയുടെ യാത്രയെന്ന് അംബാസിഡര്‍ ജിവി ശ്രീനിവാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇന്ത്യ-ഒമാന്‍ നയതന്ത്രബന്ധത്തിന്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിക്കൂടിയായിരുന്നു ഐഎന്‍എസ്‍വി കൗണ്ഡിന്യയുടെ ഒമാന്‍ യാത്ര. ഇരുരാജ്യങ്ങളും തമ്മിലുളള തന്ത്രപരവും സാംസ്‌കാരികവുമായ സഹകരണത്തിന്റെയും ആഘോഷം കൂടിയാണ് കപ്പല്‍ യാത്രയെന്ന് ക്യാപ്റ്റന്‍ പ്രശാന്ത് സി മേനോന്‍ അഭിപ്രായപ്പെട്ടു.

ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, പുരാതന ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഐഎന്‍എസ്‍വി കൗണ്ഡിന്യ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെയും ഒമാനിലേയും തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച്‌ കൊണ്ട് ഇത്തരത്തിലുളള കപ്പലുകള്‍ സ്ഥിരമായി സഞ്ചരിച്ചിരുന്നതായും അതുവഴി വാണിജ്യ-സാംസ്‌കാരിക വിനിമയങ്ങള്‍ നടന്നിരുന്നതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

2nd paragraph