Shobhika

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു

വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ പദ്ധതി വായ്പയ്ക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18-നും 55-നും മധ്യേയുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് ആറ് ശതമാനം-എട്ട് ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പ നല്‍ക്കും. അപേക്ഷ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മഞ്ചേരിയിലെ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസില്‍ ലഭിക്കും. ഫോണ്‍ 9446748584, 9496428680.

1 st paragraph