Shobhika

‘ഓണറേറിയം 21000 രൂപ ആക്കണം, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം വേണം’; സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ

സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ആശമാർ. ആശ സമരത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക.

1 st paragraph

ഓണറേറിയം 21000 രൂപ ആക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. 266 ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം നവംബർ 1 ആണ് ആശമാർ അവസാനിപ്പിച്ചത്.

പരിഗണിച്ചില്ലെങ്കിൽ ഉചിതമായ തീരുമാനം എടുക്കും. ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാറിന് മുന്നിൽ ഇനിയും സമയമുണ്ടെന്ന് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പറഞ്ഞു.സർക്കാർ അധികാരത്തിൽ എത്തിയാൽ 21000 രൂപയായി ഓണറേറിയം വർദ്ധിപ്പിക്കും എന്ന വാഗ്ദാനം നൽകി.

2nd paragraph

ഗതികേടുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആശാ പ്രവർത്തകരുടെ നിലപാട് പ്രതിഫലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാരിന് സമയം ഉണ്ട്. ഇല്ലെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യകത്മാക്കി.