Fincat

തവനൂർ മണ്ഡലം ജനപ്രതിനിധി കോൺക്ലേവ് നടന്നു.

തിരൂർ: തവനൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി ഏകദിന ശില്പശാല – ജനപ്രതിനിധി കോൺക്ലേവ് നടന്നു. തിരൂർ പച്ചാട്ടിരി നൂർലൈക്കിൽ നടന്ന കോൺക്ലേവ്

1 st paragraph

ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. :കെ ടി ജലീൽ ഉദ്ഘാടനം ചെയ്തുതു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ അധ്യക്ഷനായി. സൈക്കോളജിസ്റ്റ് ഡോ. സലീന ബാപ്പുട്ടി പ്രോഗ്രാം വിശദീകരണം നടത്തി. തുടർന്ന് വികേന്ദ്രീകരണം -സാധ്യതകളും ചുമതലകളും എന്ന വിഷയത്തിൽ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ജനപ്രതിനിധികളും പഞ്ചായത്ത് ഭരണവും എന്ന വിഷയത്തിൽ

2nd paragraph

മലപ്പുറം ഡിഡിപി ഓഫീസ് സീനിയർ സുപ്രണ്ട് കെ സദാനന്ദൻ, തദ്ദേശ ഭരണത്തിലെ വിവര സാങ്കേതികാ വിദ്യാ സാധ്യതകൾ എന്ന വിഷയത്തിൽ ഇൻഫർമേഷൻ കേരള മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ രാജൻ എന്നിവർ ക്ലാസ്സെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗായത്രി നന്ദിയും പറഞ്ഞു.

തവനൂർ നിയോജക മണ്ഡലത്തിൽപ്പെട്ട പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, കാലടി, തവനൂർ, എടപ്പാൾ, വട്ടം കുളം എന്നീ പഞ്ചായത്തിലെ മെമ്പർ മാർ, പൊന്നാനി, തിരൂർ ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.