Shobhika

തീ തുപ്പുന്ന കാർ കണ്ടെത്തി MVD; വാഹനത്തിന്റെ രജിസ്ട്രേഷൻ 2 വർഷത്തേക്ക് റദ്ദ് ചെയ്യും

കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. ഈ കാറിന്റെ രജിസ്‌ട്രേഷന്‍ 2 വർഷത്തേയ്ക്ക് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എൻഫോഴ്സ്മെൻറ് RTO ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം സംഘം കണ്ടെത്തിയത്.

1 st paragraph

വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് എംവിഡി ആവശ്യപ്പെട്ടു. 2017 രജിസ്‌ട്രേഷൻ ചെയ്ത വാഹനം, ഇയാൾ വാങ്ങുന്നത് 2024 ലാണ്. വാഹനത്തിനെതിരെ 11 പിഴ ചുമത്തിയിട്ടുണ്ട് അതിൽ 4 എണ്ണം അടച്ചു. വാഹനം നിലവിൽ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

ഇയാളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ എംവിഡി അന്വേഷണം ആരംഭിക്കുകയായിരുന്നു . കഴിഞ്ഞ ദിവസം കുണ്ടറയിലെ വിവാഹ ചടങ്ങിന് എത്തിച്ച കാറാണ് നിരത്തില്‍ തീ തുപ്പി ഓടിയത്. വലിയ രീതിയില്‍ തീ തുപ്പുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഈ കാര്‍ കനത്ത ശബ്ദത്തോടെയാണ് നിരത്തില്‍ ഓടിയിരുന്നത്. സംഭവത്തിന് പിന്നാലെ എംവിഡിക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്.

 

2nd paragraph