Shobhika

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പസംഗമം നടത്തിയതിൽ വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് സൂചന. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്ന് കോടി രൂപ. ചെലവാക്കിയ പണം സ്പോൺസർഷിപ്പിലൂടെ ലഭിച്ചില്ല.

1 st paragraph

സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാൽ പണം തിരികെ സ്പോൺസർഷിപ്പിലൂടെ വന്നില്ലെന്നാണ് വിവരം. കഴിഞ്ഞവർഷം സെപ്റ്റംബർ 20നാണ് സർക്കാരും ദേവസ്വം ബോർഡ് ചേർന്ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്.

ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 600 ഓളം പേർ പങ്കെടുത്ത പരിപാടി ഇത്രയും കോടി രൂപ എങ്ങനെ ചെലവായി എന്ന് അദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മുഴുവൻ കളവ് നടന്നുവെന്നും അയ്യപ്പന്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വിഡി സതീശൻ ആരോപിച്ചു.

 

2nd paragraph