Shobhika

ഓട്‌സ് കഴിച്ചുകൊണ്ട് കൊളസ്‌ട്രോള്‍ കുറയ്ക്കാം: പക്ഷേ കഴിക്കേണ്ടവിധം അറിഞ്ഞിരിക്കണം


ജീവിതശൈലികൊണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ പോലും കൊളസ്‌ട്രോള്‍ ബാധിച്ചവരുടെ എണ്ണം കൂടിവരികയാണ്.ചീത്ത കൊളസ്‌ട്രോളിന്റെ അളവ് അമിതമാകുമ്പോള്‍ രക്ത ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുകയും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും. ആരോഗ്യം വഷളാകുന്നതിന് മുന്‍പ് തന്നെ ഭക്ഷണകാര്യത്തില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്ന ഒരു പ്രധാന ആഹാരമാണ് ഓട്‌സ്. ഓട്‌സ് കഴിച്ചുകൊണ്ട് എങ്ങനെയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്നത് എന്നറിയാം. അതിന് എങ്ങനെയാണ് ഓട്‌സ് കഴിക്കേണ്ട രീതി എന്ന് അറിയേണ്ടതുണ്ട്.

വൈറ്റമിനുകള്‍,മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാധുക്കള്‍, ആന്റിഓക്‌സിഡന്റ് എന്നിവയൊക്കെ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ബീറ്റ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകളാണ്. ശരീരത്തിലെ ചീത്ത കൊഴുപ്പ് ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും ഓട്‌സിന് കഴിയും. എന്നാല്‍ ഓട്‌സ് വെറുതേ കഴിച്ചിട്ട് കാര്യമില്ല അതിന് ചില രീതികള്‍ ഉണ്ട്.

1 st paragraph

ഓട്‌സിന്റെ ഗുണങ്ങള്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓട്‌സ് തിരഞ്ഞെടുക്കേണ്ട വിധം
ഇന്ന് വിപണിയില്‍ പല തരത്തിലുള്ള ഓട്ട്‌സുകള്‍ ലഭ്യമാണ്. എന്നാല്‍ അവിയില്‍ ഏതാണ് ഗുണപ്രദം എന്ന് തിരഞ്ഞെടുക്കുന്നതിലാണ് കാര്യം. ചില ഒാട്‌സ് പെട്ടെന്ന് വേകുന്ന തരത്തിലുള്ളവയായിരിക്കാം. ഇത്തരത്തിലുള്ള ഇന്‍സ്റ്റന്റ് ഓട്‌സ് മിക്കപ്പോഴും അമിതമായി സംസ്‌കരിച്ചവയായിരിക്കും. ഇവയ്ക്ക് പകരം സ്റ്റീല്‍കട്ട് ഓട്‌സോ റോള്‍ഡ് ഓട്‌സോ ഉപയോഗിക്കുന്നതാണ് ഉചിതം. ഇങ്ങനെയുള്ള ഓട്‌സില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ കൊളസ്ട്രാള്‍ കുറയ്ക്കാന്‍ ഇവ ഫലപ്രദമാണ്.

ഓട്‌സ് ഉണ്ടാക്കുമ്പോള്‍ ഇവയൊന്നും ചേര്‍ക്കരുത്
പലരും ഓട്‌സ് ഉണ്ടാക്കുമ്പോള്‍ രുചി വര്‍ധിപ്പിക്കാന്‍ പഞ്ചസാരയോ ചോക്ലേറ്റ് സിറപ്പോ ഒക്കെ ചേര്‍ക്കാറുണ്ട്. ഇവയൊക്കെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത്തരം കാര്യങ്ങള്‍ ചേര്‍ക്കുന്നത് ഓട്‌സിന്റെ ഗുണം ഇല്ലാതാക്കുകയും ശരീരത്തിലെ കാലറി വര്‍ധിപ്പിക്കുകയും ചെയ്യും. ഇവയ്ക്ക് പകരം സ്വാഭാവിക മധുരം ലഭിക്കാന്‍ ആപ്പിള്‍,സ്‌ട്രോബറി പോലെയുളള പഴങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

2nd paragraph

ഓട്‌സിനൊപ്പം ഉള്‍പ്പെടുത്തുന്ന മറ്റ് ഘടകങ്ങള്‍
ഓട്‌സിനൊപ്പം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടി ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും. ഓട്‌സിനൊപ്പം ഒരുപിടി നട്ട്‌സ്(ബദാം വാല്‍നട്ട്‌സ് ചിയാസീഡ്‌സ് എന്നിവ) ഉള്‍പ്പെടുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

എപ്പോഴാണ് കഴിക്കേണ്ടത്
ഓട്‌സ് എപ്പോഴാണ് കഴിക്കേണ്ടത് എന്നതാണ് അടുത്തതായി അറിയേണ്ടത്. ദിവസവും കൃത്യമായ അളവില്‍ ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)