കോളേജ് വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം: പതിനായിരം രൂപയുടെ സമ്മാനങ്ങൾ

സര്‍ക്കാറിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഡിപ്ലോമ/യു.ജി/പി.ജി വിദ്യാര്‍ഥികള്‍ക്കും അംഗീകൃത വിദൂര വിദ്യാഭ്യാസ വിദ്യാർഥികൾക്കും വ്യക്തിഗതമായോ രണ്ടുപേരടങ്ങുന്ന ടീമായോ മത്സരത്തില്‍ പങ്കെടുക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, സ്ത്രീ സൗഹൃദ പദ്ധതികള്‍, മാലിന്യ മുക്തം നവകേരളം, യുവജനക്ഷേമം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 30 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകളാണ് മത്സരത്തിനയക്കേണ്ടത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന റീലിന് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന റീലുകള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. റീലുകള്‍ diomlpm2@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പേര്, പൂർണമായ മേൽ വിലാസം, കോഴ്‌സ്, കോളേജ്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളോടെ ഫെബ്രുവരി 20ന് വൈകുന്നേരം നാലിനകം അയക്കണം. കൂടുതൽ വിവരങ്ങൾ diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിലും 0483-2734387 എന്ന നമ്പറിലും ലഭിക്കും.

