Shobhika

വോട്ടിങ് മെഷീൻ പ്രചരണ യാത്ര ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 2026 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം/വി.വി.പാറ്റ് മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച പ്രചരണ യാത്ര ജില്ലാ കളക്ടർ വി. ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നത്. ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ച ഡെമോണ്‍സ്ട്രേഷന്‍ വാനുകള്‍ ഓരോ നിയമസഭാ മണ്ഡലത്തിലും പര്യടനം നടത്തും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രദര്‍ശന ക്യാംപയിനുകളും നടത്തും.

1 st paragraph