കായകൽപ് അവാർഡ്: ജില്ലാതല അനുമോദന ചടങ്ങ് തുഞ്ചൻ പറമ്പിൽ നടന്നു

തിരൂർ : ലപ്പുറം ജില്ലയിലെ ആയുഷ് ചികിത്സാ കേന്ദ്രങ്ങളിൽ എൻ.എ.ബി.എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്), കായകൽപ് അവാർഡ് ലഭിച്ച സ്ഥാപനങ്ങളിലെ ജീവനക്കാരെ അനുമോദിച്ചു. തിരൂർ തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ 37ാം വാർഡ് കൗൺസിലർ അഡ്വ. ചന്ദ്രശേഖരൻ, ഡോ. ഹന്ന യാസ്മിൻ, ഡോ. അബ്ദുൽ സലീം ഷഹീർ, ഡോ. ടി.എൻ അനൂപ്, ഡോ. വി.എ അനൂബ്, ഡോ. അബ്ദുൽ ജലീൽ, ഡോ. കാസിം, ഡോ. പി. സീമ, ഡോ. ജിജോ, ഡോ. ജയശ്രീ, ഡോ. ഷിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിമി മുരളി സ്വാഗതവും ഡോ. അഞ്ജലിദാസ് നന്ദിയും പറഞ്ഞു. ജില്ലയിൽ 15 സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിക്കുകയും ഒൻപത് സ്ഥാപനങ്ങൾക്ക് കായകൽപ് അവാർഡ് ലഭിക്കുകയും ചെയ്തു

