AAK

ആഖിബ് നബിക്ക് ഒമ്പത് വിക്കറ്റ്; ബംഗാളിനെ തകര്‍ത്ത് ജമ്മുകശ്മീര്‍ രഞ്ജിട്രോഫി ഫൈനലില്‍


രഞ്ജിട്രോഫി ടൂർണമെന്റില്‍ ബംഗാളിനെ തകർത്ത് ജമ്മുകശ്മീർ ഫൈനലില്‍. ആറ് വിക്കറ്റിനാണ് ജമ്മു കശ്മീരിന്റെ ജയം.ജമ്മു കശ്മീരിന്റെ ആദ്യ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശം കൂടിയാണിത്.
26 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ബംഗാള്‍ രണ്ടാം ഇന്നിങ്സില്‍ വെറും 99 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതോടെ വിജയലക്ഷ്യം 126 റണ്‍സായി. ജമ്മു കശ്മീർ അത് നാല് വിക്കറ്റ് നഷ്ടത്തില്‍ അത് മറികടന്നു.

ആദ്യ ഇന്നിങ്സില്‍ ബംഗാള്‍ 328 റണ്‍സ് നേടിയപ്പോള്‍ ജമ്മു കാശ്മീർ 302 റണ്‍സാണ് നേടിയിരുന്നത്. ഇരു ഇന്നിങ്സിലും ഒമ്പത് വിക്കറ്റ് നേടിയ ആഖിബ് നബിയാണ് ബംഗാളിനെ തകർത്തത്. ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടി ബംഗാളിനായി ഷമി മികച്ച പ്രകടനം കാഴ്ച വെച്ചു.
ഫൈനലില്‍ കർണാടക ഉത്തരാഖണ്ഡോ ആയിരിക്കും ജമ്മു കശ്മീരിന്റെ എതിരാളികള്‍. സെമി ഫൈനലില്‍ ഉത്തരാഖണ്ഡിനെതിരെ 503 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കർണാടക നേടിയിരുന്നു.

1 st paragraph