AAK

പൊന്നാനി നിള ഹെറിറ്റേജ് മ്യൂസിയം ഫെബ്രുവരി 21ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

പൊന്നാനി : മലപ്പുറം ജില്ലയുടെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി പൊന്നാനിയില്‍ നിര്‍മാണം പൂര്‍ത്തിയായ നിള ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 7.30ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി, പി.പി സുനീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥിയാകും.

1 st paragraph

നിളാതീരത്തെ ചരിത്രവും സംസ്‌ക്കാരവും സാഹിത്യ- സാംസ്‌ക്കാരിക-ശാസ്ത്ര രംഗവും സംബന്ധിച്ച് അറിവ് പകരുന്ന പദ്ധതി ടൂറിസം വകുപ്പിന്റെ ഏഴ് കോടി 56 ലക്ഷം രൂപയും മുന്‍ എം.എല്‍.എ ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച നാല് കോടി 28ലക്ഷം രൂപയും ഉള്‍പ്പെടെ 11 കോടി 84ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. യു.എല്‍.സി.സി.എസാണ് പദ്ധതിയുടെ നിര്‍മാണം നടത്തിയിട്ടുള്ളത്.