AAK

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിംഗ് സെന്റര്‍ വരുന്നു: നിര്‍മ്മാണോദ്ഘാടനം ഇന്ന്

എടപ്പാൾ: പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനായി എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. റീജ്യണല്‍ വര്‍ക്‌ഷോപ്പില്‍ ആരംഭിക്കുന്ന രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയുടെ (ആര്‍.വി.എസ്.എഫ് ) നിര്‍മ്മാണോദ്ഘാടനം ഇന്ന് (വ്യാഴാഴ്ച) നടക്കും.

1 st paragraph

കെ.എസ്.ആര്‍.ടി.സി.യും സിംകോ ആര്‍.വി.എസ്.എഫ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11 ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും കേന്ദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളോടെ പഴയ വാഹനങ്ങള്‍ ഇവിടെ പ്രകൃതിസൗഹൃദമായി സ്‌ക്രാപ്പ് ചെയ്യാന്‍ സൗകര്യമുണ്ടാകും. ചടങ്ങില്‍ റോഡ് സേഫ്റ്റി വീഡിയോ പ്രകാശനവും മന്ത്രി നിര്‍വ്വഹിക്കും.

അബ്ദുല്‍ സമദ് സമദാനി എം.പി. മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് സെക്രട്ടറി പി.ബി. നൂഹ് വിശിഷ്ടാതിഥിയാകും. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി പി.എസ്. പ്രമോജ് ശങ്കര്‍ സ്വാഗതം ആശംസിക്കും. ക.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ വൈ. അഹമ്മദ് കബീര്‍, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗതാഗത വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയുമായ കെ.എസ്. വിജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗായത്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്‌സിറാ സിറാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി. ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ സി.വി. സന്ധ്യ എന്നിവര്‍ ആശംസകള്‍ അറിയിക്കും. കെ.എസ്.ആര്‍.ടി.സി.യിലെ വിവിധ ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

2nd paragraph