AAK

സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. സയന്‍സ് വിഷയത്തിലുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ തത്തുല്യമായതില്‍ നിന്നോ ഡൊമസ്റ്റിക് നഴ്‌സിങില്‍ വി.എച്ച്.എസ്.ഇ/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബിഎസ്.സി.നഴ്‌സിങ്/ കുറഞ്ഞത് മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

1 st paragraph

വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ് രജിസ്‌ട്രേഷനും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് രജിസ്‌ട്രേഷനുമാണ് ഉണ്ടായിരിക്കേണ്ടത്.

കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യതയുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483 2764056, 0483-2765056.

2nd paragraph