AAK

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അരഘ്ചിയും തമ്മിൽ ചർച്ച നടത്തുന്നത് ഒമാന്റെ മധ്യസ്ഥതയിൽ ആണ്.

1 st paragraph

എന്നാൽ ചർച്ച പരാജയപ്പെടുന്നപക്ഷം ഇറാനെതിരെ ആക്രമണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തുന്നപക്ഷം ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പറഞ്ഞു. നേരത്തെ നടന്ന രണ്ടു ഘട്ട ചർച്ചകളിലും ആണവ കരാറിനെപ്പറ്റി ധാരണയായിരുന്നില്ല. പശ്ചിമേഷ്യൻ തീരത്ത് സൈനിക സന്നാഹം അമേരിക്ക ശക്തിപ്പെടുത്തി. ഇസ്രയേലിലേക്ക് അമേരിക്കയുടെ കൂടുതൽ പോർവിമാനങ്ങൾ എത്തി.