AAK

അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം; തകര്‍ത്താടി സഞ്ജുവും അഭിഷേകും


ടി20 ലോകകപ്പ് 2026 ഫൈനലില്‍ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറോവർ പിന്നിടുമ്പോള്‍ ഇന്ത്യ 93 കടന്നു.ടൂർണമെന്റില്‍ ഇതുവരെ തിളങ്ങാതിരുന്ന അഭിഷേക് ശർമയും കത്തിപ്പടർന്നു. 18 പന്തില്‍ താരം ഫിഫ്റ്റി അടിച്ചു. മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്, 17 പന്തില്‍ 33 റണ്‍സുമായി സഞ്ജുവും ക്രീസിലുണ്ട്. മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.

നേരത്തെ ടോസ് വിജയിച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചല്‍ സാന്റ്നർ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം ആരാധകർ സാക്ഷിയാകുന്ന കലാശപ്പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. 2007ലും 2024ലും കുട്ടിക്രിക്കറ്റില്‍ ഇന്ത്യയായിരുന്നു ലോക ചാമ്പ്യന്മാരായത്.
ന്യൂസിലാൻഡ് 2019ന് ശേഷം ഇത് നാലാം തവണയാണ് ഐസിസി ഫൈനലില്‍ എത്തുന്നത്. ഈ ടൂർണമെന്റില്‍ 15ല്‍ 14 മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. അതേസമയം ഇതുവരെ ഒരു ആതിഥേയ രാജ്യവും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ശാപം തിരുത്താനാണ് ഇന്ത്യയിറങ്ങുന്നത്.

1 st paragraph