AAK

കോട്ടക്കലിൽ റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങളും വാഹനങ്ങളും  നീക്കം ചെയ്ത് തുടങ്ങി

കോട്ടക്കൽ: നഗര ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭ നടപടികൾ ആരംഭിച്ചു. റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങളും വാഹനങ്ങളും നീക്കം ചെയ്ത് തുടങ്ങി. ആദ്യഘട്ടത്തിൽ പോലീസ് സ്റ്റേഷന് മുൻവശത്ത് പിടിച്ചെടുത്ത വാഹനങ്ങൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. വർഷങ്ങളായി ഇവിടെ നിർത്തിയിട്ട വാഹനങ്ങളാണ് നീക്കം ചെയ്തത്. ട്രാഫിക് റെഗുലേറ്ററി സമിതിയുമായി ചേർന്നാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. കോട്ടക്കലിനെ ക്ലീൻ & ഗ്രീൻ നഗരമാക്കുക എന്ന പുതിയ ഭരണ സമിയിയുടെ പദ്ധതിയാണ് നഗരത്തിലെങ്ങും ആരംഭിച്ചിട്ടുള്ളത്.

1 st paragraph