‘നാല് പെണ്‍മക്കള്‍ വേണമെന്ന് ചിന്തിച്ചിട്ടില്ല, ഒരിക്കല്‍ മാത്രം ആണ്‍കുട്ടിയായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു’

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഏറെയുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്‍മക്കളാണ്.നാലു പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്. ഇപ്പോഴിതാ നാല് പെണ്‍മക്കളുമൊത്തുള്ള ജീവിതത്തെക്കുറിച്ച് പറയുകയാണ് സിന്ധു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഒരിക്കല്‍ മാത്രം തങ്ങള്‍ ഒരു മകന്‍ ജനിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും സിന്ധു പറഞ്ഞു.
‘നാല് മക്കള്‍ വേണമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെ സംഭവിച്ചതാണ്. ആണ്‍കുട്ടികള്‍ക്ക് വേണ്ടി ശ്രമിച്ചല്ല നാല് പെണ്‍കുട്ടികള്‍ പിറന്നത്. എല്ലാവരും അങ്ങനെ ചോദിക്കും. രണ്ടാമത്തെ ആളെ ഗര്‍ഭിണിയായപ്പോള്‍ മാത്രം ഞാനും കച്ചുവുരും ഇത് ബോയ് ആയിരുന്നുവെങ്കില്‍ നന്നായേനെ എന്ന് കരുതിയിരുന്നു. പക്ഷെ ജനിച്ചപ്പോള്‍ പെണ്‍കുട്ടി. എന്നിട്ടാണ് ഇഷാനിയെ ഗര്‍ഭം ധരിക്കുന്നത്. അമ്മു ഉണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. പക്ഷെ അതും കൂടെ പെണ്‍കുട്ടിയായപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അത്രയും സന്തോഷമായിരുന്നു. ഇപ്പോള്‍ ഞാന്‍ ചെറുപ്പമാണെങ്കില്‍, ഒരു പെണ്‍കുട്ടി കൂടെ ജനിച്ചാലും എനിക്ക് സന്തോഷമാണ്. കാരണം പെണ്‍കുട്ടികളോടൊപ്പം ഞാൻ അത്രയ്ക്ക് ഹാപ്പിയാണ്.

ഞാന്‍ ഇവരെ സംരക്ഷിച്ച്, സംരക്ഷിച്ച്, നാല് പേരുടേയും സുരക്ഷിത്വം നോക്കി നോക്കി, അത്രയും സ്ട്രസ് എടുത്തിട്ടുണ്ട്. അവരുടെ ദേഹത്ത് ഒരാള്‍ പോലും തെറ്റായ രീതിയില്‍ സ്പര്‍ശിക്കാതെ, ആരും മോശമായി പെരുമാറാതെ നോക്കാന്‍ എന്റെ കണ്ണും മനസും ഓടിയോടി ഞാന്‍ തളര്‍ന്നിട്ടുണ്ട്. ഞാന്‍ അവരെ ഓട്ടോയില്‍ പോലും വിടില്ലായിരുന്നു. ഇന്നും ഹന്‍സുവിനെ ഞാനാണ് കൊണ്ടു വിടുന്നത്. നാല് പേര്‍ക്കും നാല് സ്വഭാവമാണ്. ഞാന്‍ ഓവര്‍ സ്ട്രിക്റ്റ് ആയ പാരന്റല്ല. എന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്,’ സിന്ധു കൃഷണ പറഞ്ഞു.
