AAK

ഗൾഫ് മേഖലയിലെ യുദ്ധ പ്രതിസന്ധി: പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷയൊരുക്കണം – മുസ്ലിം ലീഗ് എംപിമാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ കണ്ട് നിവേദനം നൽകി.

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം,
അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് എംപിമാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ട് നിലവദനം നൽകി.

1 st paragraph

അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ നി വേദനം നൽകിയത്.

മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

2nd paragraph

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.

ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു.

ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺ–അലൈൻഡ് മൂവ്മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു.

സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.