ഗവ. ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

വണ്ടൂര്‍ ഗവ. ഹോമിയോ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം മാര്‍ച്ച് 17ന് രാവിലെ 10.30 ന് വണ്ടൂര്‍ ഗവ. ഹോമിയോ കാന്‍സര്‍ സെന്ററില്‍ നടക്കും. ഒഴിവ്, യോഗ്യത താഴെ നല്‍കുന്നു.

സൈക്കോളജിസ്റ്റ് (സൈക്കോളജിലുള്ള ബി.എ/ബി.എസ്.സി/ എം.എ/എം.എസ്.സി അല്ലെങ്കില്‍ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി.)
നഴ്സ് (ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം ഒപ്പം സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും)

പാലിയേറ്റീവ് നഴ്സ് (ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം നഴ്സിംഗ് ഒപ്പം സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും. അല്ലെങ്കില്‍
എ.എന്‍.എം/ജെ.പി.എച്ച്.എന്‍ ഒപ്പം ബി.സി.സി.പി.എ.എന്‍/ സി.സി.സി.പി.എ.എന്‍)
ലാബ് ടെക്നീഷ്യന്‍ (ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി ഒപ്പം പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും)
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്/പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ബി.എസ്.ഡബ്ല്യു/ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ /ബി.ബി.എ കംപ്യൂട്ടർ പരിജ്ഞാനവും ഒന്നിലധികം ഭാഷകള്‍ സംസാരിക്കാനുള്ള നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന) പ്രായപരിധി 25- 40 വയസ്സിന് മധ്യേ),
ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (ഏഴാം ക്ലാസ്സ് പാസ്സായ എല്‍.എം.വി ലൈസന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം)
ഡി.ടി.പി. ഓപ്പറേറ്റര്‍ കം ഓഫീസ് അസിസ്റ്റന്റ് (പ്ലസ് ടു പാസ്സ്, ഡാറ്റാ എന്‍ട്രി, മലയാളം ടൈപ്പിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രായപരിധി: 30-50 വയസ്സിന് മധ്യേ)
ഫാര്‍മസി അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലോ ഡിസ്പെന്‍സറിയിലോ, അല്ലെങ്കില്‍ ‘എ ക്ലാസ്’ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രിയിലോ ഡിസ്പെന്‍സറിയിലോ ഹോമിയോ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിലോ വിതരണം ചെയ്യുന്നതിലോ ഉള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമ ഇന്‍ ഹോമിയോപ്പതി ഡിസ്പെന്‍സിംഗ്)
നൈറ്റ് സെക്യൂരിറ്റി (ഏഴാം ക്ലാസ്, പി.ആര്‍.ടി.സി സര്‍ട്ടിഫിക്കറ്റ് പ്രായപരിധി: 30 – 60 ഇടയില്‍)
ഡേ സെക്യൂരിറ്റി (ഏഴാം ക്ലാസ്, പി.ആര്‍.ടി.സി സര്‍ട്ടിഫിക്കറ്റ് പ്രായപരിധി: 30 – 60 ഇടയില്‍ )
ക്ലീനര്‍ (ഏഴാം ക്ലാസ്, പ്രായപരിധി: 30-60 ഇടയില്‍)
താത്പര്യമുള്ളവര്‍ ഫോട്ടോ പതിപ്പിച്ച ഐ.ഡി. കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 9.30 ന് അഭിമുഖത്തിനെത്തണം. ആശുപത്രിയുടെ 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍-04931-249600.
