AAK

മൂന്ന് ടേം വ്യവസ്ഥ ഓർമിപ്പിച്ച് സാദിഖലി തങ്ങൾ; അവസരം നൽകണമെന്ന് ചില എംഎൽഎമാർ, ലീഗിൽ നാടകീയ രംഗങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന് ടേം വ്യവസ്ഥ ലീഗ് എംഎല്‍എമാരെ ഓര്‍മ്മിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഒരു തവണകൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സാദിഖലി തങ്ങളോട് ചില സിറ്റിംഗ് എംഎല്‍എമാര്‍ അഭ്യര്‍ത്ഥിച്ചു എന്നാണ് റിപ്പോര്‍ട്ട്.

1 st paragraph

അങ്ങനെയെങ്കില്‍ തിരിച്ചുപിടിക്കേണ്ട സീറ്റുകളില്‍ മത്സരിക്കാം എന്നാണ് തങ്ങളുടെ അഭിപ്രായം. സുരക്ഷിത മണ്ഡലങ്ങളില്‍ ആരും കണ്ണുവെക്കേണ്ടതില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം കുന്ദമംഗലത്ത് ഫാത്തിമ തഹ്ലിയയെയും കൊണ്ടോട്ടി പിഎംഎ സമീറിനും നല്‍കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എന്നാല്‍ കൊണ്ടോട്ടിയില്‍ ടി വി ഇബ്രാഹിമിനെ മാറ്റാന്‍ ആവില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. കുന്ദമംഗലം ഫാത്തിമ തഹ്ലിയെ മത്സരിപ്പിച്ചാല്‍ എ പി വോട്ടുകള്‍ ലഭിക്കില്ലെന്ന വിമര്‍ശനവുമുണ്ട്. നിലവില്‍ ലീഗിലെ യോഗം തുടരുകയാണ്. ഇന്ന് വൈകീട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

2nd paragraph

കഴിഞ്ഞ ദിവസം നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും കെ എം ഷാജിയെ വേങ്ങരയില്‍ മത്സരിപ്പിക്കാനും ധാരണയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഇത്തവണ മത്സരിക്കില്ല.