AAK

‘അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് എനിക്കെതിരെ അപരന്മാരെ നിർത്തി, മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരായ ജനവിധി ഉണ്ടാകും’; പിവി അൻവർ

അപരന്മാരെ ഭയമില്ലെന്ന് പറയുന്ന റിയാസ് തനിക്കെതിരെ അപരന്മാരെ നിർത്തി. കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർഥി താനാകാം. പരാജയ ഭീതി കൊണ്ടാണ് അപരന്മാരെ ഇറക്കിയത്. വളഞ്ഞ വഴിയിലൂടെ അല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും പി വി അൻവർ പറഞ്ഞു.

1 st paragraph

അപരന്മാരെ ഭയമില്ല. വോട്ടർമാരെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കുറവുണ്ടായിട്ടില്ല എന്നതിൻറെ തെളിവാണ് ഇന്നലത്തെ അദ്ദേഹത്തിൻ്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരായ ജനവിധി ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി.

റീൽസും വള്ളം കളിയും അല്ലാതെ ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിന് ഒന്നും പറയാനില്ല. അകാശത്തേക്ക് ബലൂൺ വിട്ട് നടക്കുന്ന റിയാസ് ഭൂമിയിലേക്ക് ഇറങ്ങിയത് തെരഞ്ഞെടുപ്പ് വന്നോപ്പോഴാണ്. ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പി വി അൻവർ പറഞ്ഞു.

2nd paragraph

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിന് 2 അപരൻമാർ. മുഹമ്മദ് റിയാസ് TC, മുഹമ്മദ് റിയാസ് T T എന്നിവരാണ് പട്ടികയിലുള്ളത്. PV അൻവറിന് 4 അപരൻമാർ. അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ എം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.