AAK

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ മണ്ഡലത്തിൽ കർമ്മനിരതനും സജീവവുമായ ജനപ്രതിനിധി. സാദിഖലി ശിഹാബ് തങ്ങൾ

വളാഞ്ചേരി :കർമ്മനിരതനും മണ്ഡലത്തിലെ ജനങ്ങൾക്ക് സദാസമയവും ലഭ്യമവുമായ ജനപ്രതിനിധിയാണ് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

1 st paragraph

കോട്ടക്കൽ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലത്തിൽ ഇടപെടുന്നതിലും ലഭ്യമാകുന്നതിലും ഒരു പരാതിക്ക് ഇട നൽകാത്ത വിധമുള്ള പ്രവർത്തനമായിരുന്നു തങ്ങളുടെത്.

തങ്ങൾ മണ്ഡലത്തിൽ ലഭ്യമായിരുന്നു എന്നതിന് പാണക്കാട് വീട്ടിലിരിക്കുന്ന ഞങ്ങൾ പോലും സാക്ഷിയാണ്, കാരണം നാട്ടിലുള്ള ഒരു ദിവസം പോലും മണ്ഡലത്തിൽ എത്താത്ത ദിവസം ആബിദ് ഹുസൈൻ തങ്ങൾക്കില്ല തങ്ങൾ പറഞ്ഞു. പാണക്കാട് സന്ദർശനം നടത്തിയാണ് ഈ മിക്ക ദിവസങ്ങളിലും തങ്ങൾ മണ്ഡലത്തിലെ വിവിധ പരിപാടികളിലേക്ക് പുറപ്പെട്ടിരുന്നത്.

2nd paragraph

ഒരു പ്രതിപക്ഷ എംഎൽഎ ആയിട്ടും മണ്ഡലത്തിന്റെ 90% ആവശ്യങ്ങളും പൂർത്തീകരിക്കാൻ തങ്ങൾക്കായി എന്നത് ചെറിയ കാര്യമല്ല പ്രതിപക്ഷ എംഎൽഎ എന്നതിൽനിന്ന് ഭരണപക്ഷത്തേക്ക് മാറുമ്പോൾ അതിന്റെ ഗുണം സ്വാഭാവികമായി ഈ മണ്ഡലത്തിൽ ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു

നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ വി മധുസൂദനൻ അധ്യക്ഷതവഹിച്ചു.
അദ്ധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ,കെ.പി. സി.സി ജനറൽ സെക്രട്ടറിവി.ബാബുരാജ്, അഷ്റഫ് കോക്കൂർ,
കെ.എം. അബ്ദുൽ ഗഫൂർ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി , കാടാമ്പുഴ മൂസ ഹാജി, എ.കെ. സൈനുദ്ദീൻ മാസ്റ്റർ,പി. ഇഫ്തിഖാറുദ്ദീൻ,പ്രസംഗിച്ചു.

പരപ്പാര സിദ്ദീഖ്, പി.സി.എ നൂർ, എം.വി ആസാദ്
കാടാമ്പുഴ മോഹനൻ ,കെ.കെ. നാസർ, അഷ്റഫ് അമ്പലത്തിങ്ങൽ, വിനു പുല്ലാനൂർ, മണി പൊന്മള , എൻ.കെ. ഹഫ്സൽ റഹ്മാൻ , ടി.വി സുലൈഖാബി, ഡോ. കെ.പി വഹീദ , വസീമ വേളേരി ,വി.എ വഹാബ് ,മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട് , കടക്കാടൻ ഷൗക്കത്തലി,അഡ്വ. ഒ.പി. റഹുഫ് , അജ്മൽ മേലേതിൽ ,ശരത് മേനോക്കി ,ഷബീർ കാലൊടി എന്നിവർ സംബന്ധിച്ചു.