ആയുർവേദ ആചാര്യനെ കാണാൻ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എത്തി

കോട്ടക്കൽ ആയുർവേദത്തിന്റെ ആചാര്യനായ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയരെ കാണാൻ കോട്ടയ്ക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എത്തി

രാവിലെ എട്ടു മണിയോടെയാണ് ആബിദ് ഹുസൈൻ തങ്ങൾ ആര്യവൈദ്യ ശാലയിൽ എത്തിയത്.ആബിദ് ഹുസൈൻ തങ്ങളെ മാനേജിംഗ് ട്രസ്റ്റിയും മറ്റ് ട്രസ്റ്റ് അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു.
കഴിഞ്ഞ കാലങ്ങളിലൊക്കെ പ്രൊഫസർ തങ്ങൾ ആര്യ വൈദ്യ ശാലക്ക് നൽകിയ സേവനങ്ങളെക്കുറിച്ച് അനുസ്മരിച്ച വാര്യർ പുതിയകാലത്ത് ആര്യവൈദ്യ ത്തിന്റെ സാധ്യതകളെക്കുറിച്ചും തങ്ങളുമായി ആശയവിനിമയം നടത്തി.പ്രൊഫസർ തങ്ങളുടെ ഇടപെടൽ കൊണ്ട് ഏഴു കോടി രൂപയാണ് കോട്ടക്കൽ ആസ്ഥാനമായി ആയുർവേദ ടൂറിസത്തിന് ഈ ബജറ്റിൽ വകയിരുത്തിയത്.

ദേശാന്തര പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാലയും ആയുർവേദവും നമ്മുടെ നാടിന്റെ മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന് പ്രൊഫസർ തങ്ങൾ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ മണ്ഡലം യു.ഡി. എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയരെ സന്ദർശിക്കുന്നു. മണ്ഡലം യു.ഡി. എഫ് ചെയർമാൻ വി. മദുസൂദനൻ , കൺവീനർ സലാം വളാഞ്ചേരി , കെ. കെ. നാസർ , സേതു എന്നിവരും കൂടെയുണ്ടായിരുന്നു
