AAK

യുവാക്കൾക്കൊപ്പം പ്രഭാതനടത്തത്തോടെ തുടക്കം; രാത്രിയോടെ ഓടിതീർത്ത് പര്യടനം

തവനൂരിന്റെ യുവതയെ ചേർത്ത് നിർത്തിയ പ്രഭാതനടത്തത്തോടെതുടങ്ങിയ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പര്യടനം രാത്രി 10 മണിയോടെ കൂട്ടായിയിൽ സമാപിച്ചു. ലോറി ചിഹ്നം അനുവദിച്ചു കിട്ടിയതോടെ വോട്ടർമാർക്ക് ചിഹ്നം പരിചയപ്പെടുത്തിയാണ് പര്യടനം.

1 st paragraph

Morning Walk With KT എന്ന പേരിൽ എടപ്പാൾ ചുങ്കം മേഖലാ കമ്മറ്റി
ചേകനൂർ മുതൽ തിരുമാണിയൂർ വരെയാണ് പ്രഭാതനടത്തം സംഘടിപ്പിച്ചത്. രാവിലെ 6 മണിക്ക് നടന്ന പരിപാടിയിൽ നൂറു കണക്കിന് യുവാക്കളാണ് ആവേശത്തോടെ പങ്കാളികളായത്.

തവനൂർ മണ്ഡലത്തിലെ കായിക യുവജന രംഗത്തെ മുന്നേറ്റവും കായികക്ഷമതക്കായുള്ള പദ്ധതികളും പ്രഭാതനടത്തത്തിൽ ചർച്ച ചെയ്തു.
ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ സിദ്ധീഖ്,ബ്ലോക്ക്‌ സെക്രട്ടറി സന്ദീപ്,
മേഖല സെക്രട്ടറി ജിഷ്ണുദാസ്,പ്രസിഡന്റ്‌ ശ്യാം ശങ്കർ,ട്രെഷറർ മുരളീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.8 മണി മുതൽ ഉച്ചക്ക് 1 മണി വരെ കാലടി പഞ്ചായത്തിൽ പര്യടനം നടത്തി എം തവനൂർ ജയിൽ കാന്റീനിലായിരുന്നു ഉച്ചഭക്ഷണം. ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ തവനൂർ പഞ്ചായത്തിലും 7.30 മുതൽ 9.30 വരെ കൂട്ടായിയിലും പര്യടനം നടത്തി.

2nd paragraph

വട്ടംകുളം, കാലടി, തൃപ്രങ്ങോട് പഞ്ചായത്ത്‌ കൺവെൻഷനുകളും കൂട്ടായി മേഖലാ കൺവെൻഷനും നടന്നു. 4 കൺവെൻഷനുകളിലും സ്ഥാനാർഥി പങ്കെടുത്തു. പ്രമുഖ എൽ ഡി എഫ് നേതാക്കൾ സ്ഥാനാർഥിയെ അനുഗമിച്ചു. ഇന്ന് മുതൽ (മാർച്ച്‌ 27) സ്ഥാനാർഥിയുടെ പൊതുപര്യടന പരിപാടി ആരംഭിക്കും. രാവിലെ 8 മണിക്ക് മാണൂരിൽ നിന്നാരംഭിക്കുന്ന പര്യടനം വട്ടംകുളം, എടപ്പാൾ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 7.45 ന് തുയ്യം പാലം സെന്ററിൽ സമാപിക്കും.