AAK

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഈ മുഹമ്മദ് സമീറിന്റെ രണ്ടാംഘട്ട പര്യടനത്തിന് ആവേശകരമായ തുടക്കം

താനൂർ:താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഈ മുഹമ്മദ് സമീറിന്റെ രണ്ടാംഘട്ട പര്യടനത്തിന് ആവേശകരമായ തുടക്കം. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പുതിയ കടപ്പുറത്ത് നിന്നും പര്യടനം ആരംഭിച്ചു. ഉണ്യാൽ, പഞ്ചാരമൂല, ചക്കരമൂല, മങ്ങാട്, പത്തമ്പാട്, മഞ്ഞളംപടി, കാളാട്, ആലിൻചുവട്, വട്ടത്താണി, കുണ്ടുങ്ങൽ, പുത്തൻതെരു, മൂച്ചിക്കൽ മീനടത്തൂർ, കോരങ്കാവ്, താനാളൂർ, പകര, അയ്യായ, നിരപ്പ് വഴി അരീക്കാട് സമാപിച്ചു.

1 st paragraph

ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി എത്തിയത്. അവരുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തെളിച്ചം നിറഞ്ഞുനിന്നിരുന്നു. പ്രിയ സ്ഥാനാർത്ഥിയെ കണ്ടപ്പോൾ ആവേശത്തോടെ മുദ്രാവാക്യമുയർത്തുന്ന കാഴ്ച എൽഡിഎഫ് സ്ഥാനാർഥിക്കുള്ള വോട്ട് ഉറപ്പ് തന്നെയായിരുന്നു. താനൂരിൽ മൂന്നാം തവണയും എൽഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു പര്യടനം.

സിപിഐ എം മണ്ഡലം സെക്രട്ടറി ഇ ജയൻ, എൽഡിഎഫ് മണ്ഡലം കൺവീനർ ഒ സുരേഷ് ബാബു, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ ടി ശശി, എം അനിൽകുമാർ, ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ വി സിദ്ധീഖ്, കെ വി എ കാദർ, പി സതീശൻ, വി സി ശശിധരൻ, പി വിനേശൻ, പി രാജേഷ്, പി സിറാജ്, പി പി അൻവർ, എ കെ സിറാജ്, സി മോഹനൻ, നെച്ചിയേങ്ങൽ മുനീർ തുടങ്ങിയവർ സംസാരിച്ചു.

2nd paragraph