‘നേർക്കാഴ്ച’ യുടെഡിജിററൽ പതിപ്പ് പുറത്തിറക്കി;
ചമ്രവട്ടം : കോവിഡ്കാല പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും വിദ്യാർത്ഥികൾക്ക് ചിത്രരചനയിലൂടെ സർഗ്ഗാത്മകമായി ആവിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇക്കഴിഞ്ഞ ഓണക്കാലത്ത് നടപ്പിലാക്കിയ പരിപാടിയാണ് നേർക്കാഴ്ച. ഈ മത്സരത്തിൽ ഒന്നു മുതൽ എഴു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വരച്ചു നൽകിയ ചിത്രങ്ങൾ ഉൾപ്പെടുത്തി ചമ്രവട്ടം ഗവ.യു.പി. സ്കൂളിലെ അധ്യാപകരാണ് എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഡിജിറ്റൽ പതിപ്പ് തയ്യാറാക്കിയത്.
ഒക്ടോബർ പന്ത്രണ്ടിന് നടത്തിയ എൻ്റെ കേരളം ഡിജിറ്റൽ കേരളം പരിപാടിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വീഡിയോ കോൺഫറൻസിനു ശേഷം ഇവയുടെ പ്രദർശനവും വിലയിരുത്തലും നടത്തി.
ചടങ്ങിൽ വി.പി.ഷാജഹാൻ,കെ.പി.നൗഷാദ്, എം.കെ.ഹൗലത്ത്, എം.കെ.രേണുക എന്നിവർ സംബന്ധിച്ചു.