Fincat

രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ എത്തി.

മലപ്പുറം: രണ്ട് ദിവത്തെ വയനാട് മണ്ഡലം സന്ദർശനത്തിനായി രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ എത്തി. 12 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല പി കെ കുഞ്ഞാലികുട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

മലപ്പുറം ജില്ലയിൽ വണ്ടൂർ, നിലമ്പൂർ, ഏറനാട്, തിരുവമ്പാടി യുഡിഎഫ് കൺവെൻഷനുകളിലും രാഹുൽ ഗാന്ധി പങ്കെടുത്തു. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും.

2nd paragraph