Fincat

എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

തിരൂർ: രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സമാധാനപരമായി കർഷക ലക്ഷങ്ങൾ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച കിസാൻ പരേഡിന് നേരെ നിറയൊഴിച്ചു കൊണ്ട് കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലുകയാണ് കേന്ദ്ര ഭരണകൂടം.

പാവപ്പെട്ടവൻ എന്നോ ധനികൻ എന്നോ ഉള്ള വേർതിരിവില്ലാതെ ആബാലവൃദ്ധം ജനങ്ങൾക്കും അന്നം നൽകുന്ന കർഷകരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്നിരിക്കെ അവരുടെ വിരിമാറിലേക്കാണ് രാജ്യതലസ്ഥാനത്ത് ഫാസിസ്റ്റ് ഭരണകൂടത്തിലെ സംഘി പോലീസുകാർ ഇന്ന് നിറയൊഴിച്ചത്. പൗരത്വ സമരകാലത്തെ പോലെ ഡൽഹി പോലീസ് തന്നെയാണ് ഈ കർഷക സമരത്തെയും കലാപമാക്കി മാറ്റാൻ നേതൃത്വം നൽകുന്നത്. ഡൽഹിയുടെ പലഭാഗങ്ങളിലും സമരക്കാർക്കു നേരെ ലാത്തിചാർജ്ജ്, കണ്ണീർവാതകം,

2nd paragraph

മുതലായവ പ്രയോഗിച്ച് പോലീസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴും സംയമനം പാലിച്ച് കൊണ്ട് തികച്ചും സമാധാനപരമായാണ് കർഷകർ മുൻകൂട്ടി പ്രഖ്യാപിച്ച ട്രാക്ടർ പരേഡ് തുടർന്നത്. കർഷക വിരുദ്ധമായ മൂന്നു നിയമങ്ങളും പിൻവലിക്കാതെ 62 ദിവസം പിന്നിട്ട ഈ ഐതിഹാസിക സമരമുഖത്തുനിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന കർഷക സംഘടനകളുടെ നിലപാട് മാതൃകാപരമാണ്.

 

കർഷകർക്കെതിരെ നടന്ന ഹീനവും പൈശാചികവുമായ ഭരണകൂട ഭീകരതക്കെതിരെ രാജ്യവ്യാപകമായി എസ് ഡി പി ഐ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്ഡിപിഐ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ നടന്ന പ്രതിഷേധ പ്രകടനം. തണുത്തുറഞ്ഞ ഡൽഹി മണ്ണിൽ പോരാട്ടത്തിന് ചരിത്രം രചിക്കുന്ന കർഷക മക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്കൂടിയായിരുന്നു തിരൂർ നഗരത്തിൽ SDPI പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം.

 

പ്രതിഷേധ പ്രകടനം തിരൂർ താഴെപ്പാലത്ത് നിന്നും തുടങ്ങി നഗരം ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ പരിപാടിയിൽ തിരൂർ മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് അലി, നജീബ് തിരൂർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ പ്രസിഡണ്ട് ഷാഫി സബ്ക, സെക്രട്ടറി ഇബ്രാഹിം പുത്തുതോട്ടിൽ, ഫൈസൽ ബാബു , അഷ്‌റഫ്‌ പിലാശ്ശേരി,

അനസ് ചെമ്പ്ര, മുസ്തഫ പിലാശ്ശേരി, മുജീബ് ഏഴൂർ എന്നിവർ നേതൃത്വം നൽകി.