Shobika

രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടം;ഒടുവില്‍ ഉള്ളണം അക്ഷയ ഉടമക്ക് അനുകൂല വിധി, ആര്‍.പി.എഫിന്റെ ഹരജി തള്ളിയത് ജില്ലാ കോടതി

പരപ്പനങ്ങാടി: രണ്ടര വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഉള്ളണം മുണ്ടിയന്‍കാവിലെ അക്ഷയ സെന്റര്‍ ഉടമ എടശ്ശേരി മുഹമ്മദ് റഫീഖിന് അനുകൂല വിധി. ട്രെയിന്‍ ടിക്കറ്റ് അനധികൃതമായി ശേഖരിച്ച് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് തിരൂര്‍ റെയില്‍വെ പോലീസ് സമര്‍പ്പിച്ച ഹരജി ജില്ലാ കോടതി തള്ളി. ഐ.ആര്‍.സി.ടി.സിയുടെ അംഗീകൃത ഏജന്റായതിനാല്‍ അക്ഷയ സെന്റര്‍ ഉടമ മുഹമ്മദ് റഫീഖിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. 2025 ലെ സുപ്രീംകോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടി. 2023 ഏപ്രില്‍ 13നാണ് ഉള്ളണം മുണ്ടിയന്‍കാവിലെ അക്ഷയ സെന്ററിനെതിരേ തിരൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ നടപടിയെടുത്തത്. അനധികൃതമായി ട്രെയിന്‍ ടിക്കറ്റ് ശേഖരിച്ച് വില്‍പ്പന നടത്തിയെന്നായിരുന്നു ആരോപണം. 10000 രൂപ പിഴ അടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ ആര്‍.പി.എഫ് നിര്‍ദേശിച്ചെങ്കിലും പിഴ അടക്കാന്‍ തയ്യാറാകാതെ റഫീഖ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച കോടതി റെയില്‍വെയുടെ അംഗീകൃത ഏജന്റായതിനാല്‍ 143 1എ റെയില്‍വെ ആക്ട് പ്രകാരം അക്ഷയ സെന്റര്‍ ഉടമക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിധിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എം.പി. ഗംഗാധരൻ ഹാജരായി.

 

1 st paragraph