Bridal

പതിവ് ആവര്‍ത്തിച്ചു; 13-ാം നമ്പര്‍ കാറിനോട് ‘നോ’ പറഞ്ഞ് യുഡിഫ് മന്ത്രിമാര്‍

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ വകുപ്പുകളും ചുമതലകളും മാത്രമല്ല, മന്ത്രിമാർക്ക് അനുവദിച്ച സർക്കാർ വാഹന നമ്പറുകളും രാഷ്ട്രീയ വൃത്തങ്ങളില്‍ ചർച്ചയാകുകയാണ്.

1 st paragraph

പ്രത്യേകിച്ച്‌ ഇത്തവണ 13-ാം നമ്പർ വാഹനം മന്ത്രിമാരില്‍ ആരും തിരഞ്ഞെടുക്കാതിരുന്നതാണ് ശ്രദ്ധേയമായത്. ഇതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ടൂറിസം വകുപ്പ് ഒഴിവാക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും 13-ാം നമ്പർ വാഹനം ഉപയോഗിക്കാൻ ആരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെയും രണ്ട് പിണറായി വിജയൻ സർക്കാരുകളുടെയും കാലത്ത് ചില മന്ത്രിമാർ പ്രത്യേകമായി 13-ാം നമ്പർ ആവശ്യപ്പെട്ട് വാങ്ങിയതും ശ്രദ്ധേയമായിരുന്നു.

2nd paragraph

കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരില്‍ കൃഷിമന്ത്രി ആയിരുന്ന പി പ്രസാദ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 2006ലെ വി എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും 13-ാം നമ്പർ വാഹനമാണ് തെരഞ്ഞെടുത്തത്. ’13’ അശുഭകരമാണെന്ന പൊതുവായ വിശ്വാസത്തെ മറികടന്നായിരുന്നു ഇവരുടെ തീരുമാനം.