നാല്‍പ്പതോളം അകമ്പടി വാഹനം, ജനങ്ങളെ ആട്ടിപ്പായിച്ച് ഭയം ജനിപ്പിക്കുന്ന യാത്രകള്‍, ഇനി സ്വപ്നത്തില്‍ മാത്രം; ഇതാണ് കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തും; റെയില്‍വേ സ്റ്റേഷനില്‍ പിണറായി വിജയൻ

കണ്ണൂർ: ആളില്ലാതെ… ആരവമില്ലാതെ….മുഖ്യമന്ത്രി പദത്തില്‍ നിന്നൊഴിഞ്ഞ ശേഷം അകമ്പടികളില്ലാതെ പിണറായി വിജയൻ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയില്‍ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

റെയില്‍വേ സ്റ്റേഷനിലെ ഇരിപ്പിടത്തില്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ. കെ രാഗേഷിനൊപ്പം ഇരിക്കുന്ന പിണറായി ആണ് ചിത്രത്തിലുള്ളത്. അങ്ങിങ്ങായി പൊലീസുകാരും നില്‍പ്പുണ്ട്. ഇതേ ചിത്രം പങ്കുവെച്ച് കൊണ്ട് റെജി ലൂക്കോസ് എഴുതിയ കുറിപ്പും ശ്രദ്ധനേടി.
കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തില്‍ കാണുന്നതെന്ന് ബിജെപി വക്താവ് റെജി ലൂക്കോസ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ. പി കെ ശ്രീമതി കെ കെ ഷൈലജ ഉള്‍പ്പെടെയുള്ളവർ എത്തിയില്ല. പിണറായിയെ അനുകരിക്കുന്ന കെ കെ രാഗേഷ് മാത്രം എത്തി. രാജാവിനെ പോലുള്ള എഴുന്നള്ളതായിരുന്നു മുൻപ്. മടക്കയാത്ര ട്രെയ്നില്‍ ആയിരുന്നു. യാത്രയയ്ക്കാൻ അവിടെയും രാകേഷ് മാത്രം.. നാല്പതോളം അകമ്പടി വാഹനത്തില്‍ ജനങ്ങളെ ആട്ടിപ്പായിച്ചുള്ള ഭയം ജനിപ്പിക്കുന്ന യാത്രകള്‍ ഇനി സ്വപ്നത്തില്‍ മാത്രമാണെന്നും മുൻ ഇടത് നിരീക്ഷകനായിരുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുള്ള പഴയ ചിത്രങ്ങള്‍ വച്ച് കൊണ്ടുള്ള ട്രോളും വ്യാപകമാണ്. മുൻപ് പ്രത്യേക കസേരയില്‍ വെള്ള ടവല്‍ വിരിച്ച് കൊണ്ടാണ് അദ്ദേഹം ഇരുന്നിരുന്നത്. അന്ന് തന്നെ ആ ഇരിപ്പും കൂടെയുള്ള പൊലീസുകാരുടെ നില്‍പ്പും വലിയ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.
നിരവധി കമൻറുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. ‘ന്യൂയോർക്കില്‍ തകരക്കസേരയില്‍ ഇരിക്കുന്ന കാരണഭൂതന്റെ ചിത്രം ഓർമ്മിപ്പിക്കുന്നു! വാഴ്ത്തുപാട്ടുകാരെല്ലാം കൈവിട്ടു!’ ‘മാളിക മുകളിലേറിയ മന്ന എന്ടെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാൻ’, ‘എന്തു വിധിയിത്’ എന്നിങ്ങനെ പോകുന്നു കമൻറുകളുടെ പൊതുസ്വഭാവം.