Bridal

ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം: ‘CPIM നേതാക്കളുടെ പങ്ക് അന്വേഷിക്കണം’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ED

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിഷയത്തിൽ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. പ്രതികളുടെ വീട് നേതാക്കൾ സന്ദർശിക്കുന്ന സാഹചര്യമുണ്ട്. ഇത് എല്ലാം വെളിവാക്കുന്നത് നേതാക്കളുടെ പങ്കാണ്. ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി.

1 st paragraph

അതേസമയം ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎൽ ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാക്കാനാണ് ഇ. ഡി തീരുമാനം. ഇഡിയ്ക്ക് ഇ കേസ് അന്വേഷിക്കാൻ അധികാരമില്ലെന്ന വാദമാണ് സിഎംആർഎൽ ഉന്നയിച്ചത്. ഇസിഐആർ ഇടാൻ എസ്എഫ്ഐഒ റിപ്പോർട്ട്‌ മാത്രം പോരെന്നും സിഎംആർഎൽ വാദിച്ചിരുന്നു. എസ്എഫ്ഐഒ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണം വേണമെന്ന നിലപാടാണ് ഇഡി കോടതിയിൽ സ്വീകരിച്ചത്.

അന്വേഷണം തടയണമെന്ന ഹർജിയിൽ വിധി പറയുന്ന വെള്ളിയാഴ്ച വരെ തുടർ നടപടി പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെ അപ്പീലിൽ കക്ഷിയല്ലാത്തവർക്ക് എതിരെ തുടർനടപടിക്ക് തടസമില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.

 

2nd paragraph