പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദിലീപ് രാജിന് വീടായി

നിലമ്പൂര്‍ : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ദിലീപ് രാജിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം പി നിര്‍വ്വഹിച്ചു. കെ ജി ഒ യു സംസ്ഥാനതലത്തില്‍ നല്‍കുന്ന എട്ടു വീടുകളുടെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റി വീട് നിര്‍മ്മിച്ചുനല്‍കിയത്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദിലീപ് രാജിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം പി നിര്‍വ്വഹിക്കുന്നു

മുന്മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ സി വേണുഗോപാല്‍ എം പി, പി വി അബ്്ദുല്‍ വഹാബ് എം പി, എ പി അനില്‍കുമാര്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഇ മുഹമ്മദ് കുഞ്ഞി, വി എസ് ജോയ്, വി എ കരീം, ജില്ലാ യുഡിഎഫ് ചെയര്‍മാനും കെ പി സി സി സെക്രട്ടറിയുമായ പി ടി അജയ് മോഹന്‍, ആ്‌ര്യാടന്‍ ഷൗക്കത്ത്, സി. ബ്രിജേഷ്, ഡോ. ബാബു വര്‍ഗ്ഗീസ്, കെ പി പ്രശാ്ന്ത്്, വി എം ഷൈന്‍ എന്നിവര്‍ സംബന്ധിച്ചു. വീടിന് രാഹുല്‍ ഭവന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.