Bridal

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: എൽഡിഎഫിൽ ഭിന്നത കനക്കുന്നു, വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ CPI

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത കനക്കുന്നു. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യും. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ. ദേശീയനേതൃത്വം വഴി പ്രശ്നം പരിഹരിക്കാനും സിപിഐ നീക്കം ആരംഭിച്ചു. സിപിഐഎമ്മിനോട് ആശയവിനിമയം നടത്തണമെന്ന് ദേശീയ നേതൃത്വത്തോട് സിപിഐ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.

1 st paragraph

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ അന്തിമ വിശകലനത്തിനായി സിപിഐഎം സംസ്ഥാനനേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. തോൽവിയുടെ കാര്യകാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് അവലോകന റിപ്പോർട്ട് തയാറാക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും ഞായർ, തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന സമിതിയും നടക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വരരുതെന്നും ജില്ലാ – ഏരിയാ കമ്മിറ്റികളിൽ ആവശ്യമുയർന്നിരുന്നു. പ്രതിപക്ഷ ഉപ നേത്യ പദവിയെ ചൊല്ലി സിപിഐ ഭിന്നിച്ച് നിൽക്കുന്നതും യോഗത്തിൽ ചർച്ചയാകും.

പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്. സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നും വി എസ് ന്റെ കാലം മുതൽ ഉപ നേതാവായിട്ട് സിപിഐഎം തന്നെയാണ് ഉണ്ടായിരുന്നത് കീഴ്‌വഴക്കവും അതാണെന്നുമാണ് സിപിഐഎം നിലപാട്.

2nd paragraph