Bridal

അടി തലയിൽ കൊള്ളുന്നില്ലല്ലോ? എസ്ഐടിക്ക് കോടതിയുടെ വിമര്‍ശനം; രക്ഷാപ്രവർത്തനം കേസിൽ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ​ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച. ഇരുവിഭാ​ഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. പെട്ടന്ന് ഉള്ള പ്രതികരണം അല്ലെ ഉണ്ടായതെന്ന് കോടതി ചോദിച്ചു. സാഹചര്യം നിയന്ത്രിക്കാൻ ആയിരുന്നോ മർദനമെന്നും കൃത്യനിർവഹണത്തിനപ്പുറം ചെയ്തുവെന്നാണ് ചാർജ്. ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗൺമാൻമാർക്ക് മുൻകൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോർട്ട്‌ ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ട് കിട്ടും മുൻപ് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തു. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചു.

1 st paragraph

പ്രതികൾ ജാമ്യാപേക്ഷ കൊടുത്ത സമയത്ത് ജാമ്യം കിട്ടുന്ന വകുപ്പുകൾ ആയിരുന്നു ചുമത്തിയത്. ജാമ്യം കിട്ടിയാൽ ജാമ്യം റദ്ദാക്കാനുള്ള അപേഷ നൽകി അത് ചെയ്യണം. അതാണ് നടപടിക്രമം. അതില്ലായെങ്കിൽ കോടതി എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി വിമർശിച്ചു. 308 -ാം വകുപ്പ് കുട്ടി ചേർത്തതിൽ അല്ല, ചേർത്ത രീതിയിലാണ് എതിർപ്പ്. ജാമ്യം ലഭിക്കുക എന്നത് പ്രതികളുടെ ഭരണഘടനാ അവകാശമാണ്. നിയമം അന്ധനല്ല. ജാമ്യം ലഭിച്ചു എങ്കിൽ കോടതിയിൽ അപേക്ഷ നൽകി റദ്ദാക്കാൻ ശ്രമിക്കണമായിരുന്നു. ആലോചിക്കാതെ വകുപ്പുകൾ ചേർക്കുകയല്ല വേണ്ടത്. ഒരു തവണ ജാമ്യം കിട്ടിയാൽ എല്ലാം അവസാനിച്ചു എന്നല്ല കരുതേണ്ടത്.