150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

കൽപ്പറ്റ: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എയുപി സ്കൂളിൽ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. 150 ഓളം കുട്ടികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ അറിയിച്ചു. വെള്ളം വഴിയുള്ള ബാക്ടീരിയൽ ഇൻഫെക്ഷൻ ആണെന്നാണ് സംശയം. ഒരു അധ്യാപികക്കും ശാരീരിക അസ്വസ്ഥത റിപ്പോർട്ട് ചെയ്തു.

ഒന്നാം തീയതി മുതൽ ചില കുട്ടികൾക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. വയനാട് കോളിയാടി മാർ ബസേലിയോസ് എല്ലാവർക്കും പനിയും ഛർദിയുമാണുണ്ടായത്. വിദ്യാർത്ഥികളെ ബത്തേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രോഗകാരണം അറിയാൻ പരിശോധന തുടങ്ങി.