Bridal

പ്രണയം നിരസിച്ച 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കല്‍പ്പിച്ചത്.

1 st paragraph

പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.