Main Banner

‘അമ്മ സംഘടനക്കുള്ളിൽ നടക്കുന്നത് ചെറിയ ചെറിയ കാര്യങ്ങൾ; എല്ലാം ശരിയാകും’; മമ്മൂട്ടി

 

അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കങ്ങളിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സംഘടനയിലെ പ്രശ്നങ്ങൾ ചെറിയ കാര്യങ്ങൾ. എല്ലാം ശരിയാകുമെന്നും കാത്തിരുന്നു കാണാമെന്നും മമ്മൂട്ടി ഡൽഹിയിൽ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റൂ, അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മമ്മൂട്ടി കുടുംബാംഗങ്ങളുമൊത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

1 st paragraph

മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ​മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭവനയ്ക്കാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അർഹനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. 1998ൽ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള അഞ്ചുപേരാണ് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. പത്മ പുരസ്കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തിൽ 65 പേരാണ് ഇന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്.

2nd paragraph