വോട്ട് ചോരിക്കെതിരെ ഐക്യപ്പെടുക : ഐ എസ് എം

തിരൂർ : രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ സംവിധാനത്തെ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി തകർത്ത് ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കി മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ കുതന്ത്രം മെനയുന്ന ഭരണകൂട അനീതിക്കെതിരെ രാജ്യത്തിലെ എല്ലാ ജനങ്ങളും ജാതിമത കക്ഷിഭേദമന്യേ ഐക്യപ്പെടണമെന്ന് ഐ എസ് എം ആഹ്വാനം ചെയ്തു.

ഹിന്ദുസ്ഥാൻ ഹമാരാ എന്ന ശീർഷകത്തിൽ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല വൈലത്തൂരിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധ സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻറ് ഹബീബ് നീരോൽപാലം അധ്യക്ഷത വഹിച്ചു.
അഡ്വ ഡാനിഷ് മുഹമ്മദ് ( യൂത്ത് കോൺഗ്രസ്), ശ്യാം പ്രസാദ് ( ഡി വൈ എഫ് ഐ), ഹസീം ചെമ്പ്ര (യൂത്ത് ലീഗ്), സൽമാനുൽ ഫാരിസ് ( സോളിഡാരിറ്റി) എം ടി മനാഫ് മാസ്റ്റർ ( കെ എൻ എം മർക്കസുദ്ദ അവ) എന്നിവർ പ്രതിഷേധ സംഗമത്തിന് ആശംസകൾ നേർന്നു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി.

ഐഎസ്എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖയ്യും കുറ്റിപ്പുറം, എംജിഎം ജില്ലാ സെക്രട്ടറി ജസീറ ടീച്ചർ രണ്ടത്താണി, എം എസ് എം ജില്ലാ പ്രസിഡണ്ട് ജവാദ് നീരോൽപാലം, ഐഎസ്എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നിയാസ് തെക്കരകത്ത്, ട്രഷറർ ആബിദ് താനാളൂർ, ഹാരിസ് ടി കെ എൻ ,മുനീർ ചെമ്പ്ര, ഫിറോസ് ബാബു കുഴിപ്പുറം, നിബ്റാസ് അമീൻ ,മുബാറക് മൂഴിക്കൽ, ജലീൽ വി.പി, റസീം ഹാറൂൺ, ഷംസു അല്ലൂർ, ഇസ്മായിൽ ചങ്ങരംകുളം, മൻസൂർ പൊന്നാനി, ഇസ്ഹാഖ് ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു
