Main Banner

‘ ഒരു വര്‍ഷമായി കുടുങ്ങിയ ഫയല്‍ മിനിറ്റുകള്‍ക്കകം തീര്‍പ്പാക്കി; രാഷ്‌ട്രീയ എതിരാളിയാണെങ്കിലും നന്ദി പറയാതെ വയ്യ’ – കേരള കോണ്‍ഗ്രസ് നേതാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച്‌ കേരള കോണ്‍ഗ്രസ് നേതാവ് എ. എച്ച്‌.ഹഫീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഷ്‌ട്രീയപരമായി താൻ മേയറുടെ എതിർചേരിയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരു സാധാരണക്കാരന്റെ പ്രശ്നം പരിഹരിക്കാൻ മേയർ സ്വീകരിച്ച ഇടപെടല്‍ മാതൃകാപരമാണെന്ന് കുറിപ്പില്‍ പറയുന്നു.

1 st paragraph

രോഗിയായ സുഹൃത്തിന്റെ സുഹൃത്തിന് ആവശ്യമായ ഒരു ഫയല്‍ ഒരു വർഷത്തിലേറെയായി തിരുവനന്തപുരം നഗരസഭയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഹഫീസ് പറയുന്നു. യാദൃശ്ചികമായി ഈ വിഷയം മേയർ വി.വി. രാജേഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉടൻ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കുകയും, ഫയല്‍ നടപടികള്‍ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു.

മുമ്പ് ഇതേ ആവശ്യത്തിനായി നഗരസഭയില്‍ എത്തിയപ്പോള്‍ അനുഭവം വ്യത്യസ്തമായിരുന്നുവെന്നും, എന്നാല്‍ നിലവില്‍ ജനങ്ങളെ ചേർത്ത് നിർത്തുന്ന സമീപനമാണ് നഗരസഭയില്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ജനപ്രതിനിധികളുടെ പെരുമാറ്റവും ജനങ്ങളോടുള്ള സമീപനവും ഭരണനേട്ടങ്ങള്‍ക്ക് തുല്യമായി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2nd paragraph

രാഷ്‌ട്രീയ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും, തിരഞ്ഞെടുപ്പ് വന്നാല്‍ വി.വി. രാജേഷിന് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളോട് മാന്യമായും സൗഹൃദപരമായും ഇടപെടുന്ന നേതാക്കളെയാണ് സാധാരണക്കാർ കൂടുതല്‍ അംഗീകരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. നഗരസഭ സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുന്നു.

‘ജനങ്ങളെ ചേർത്ത് നിർത്തുന്ന ഒരു പുഞ്ചിരിയും മാന്യമായ പെരുമാറ്റവും പലപ്പോഴും വലിയ പദ്ധതികളേക്കാള്‍ മനുഷ്യരുടെ മനസ്സില്‍ ഇടം നേടും. നമ്മളാരും ചക്രവർത്തിമാരല്ല. ജനങ്ങളെ കണ്ടാല്‍ ഒന്ന് ചിരിക്കാനും കൈകൊടുക്കാനും കഴിയണം. അതാണ് ഒരു ജനപ്രതിനിധിയുടെ ഏറ്റവും വലിയ ശക്തി’ എന്ന സന്ദേശത്തോടെയാണ് ഹഫീസിന്റെ കുറിപ്പ് അവസാനിക്കുന്നത്.

 

കുറിപ്പിലെ പ്രസകത്മായ ചില ഭാഗങ്ങള്‍

എനിക്കെതിരെ വിമർശനങ്ങള്‍ ഉണ്ടായേക്കാം,അത് പരിധിയും വിട്ടേക്കാം. എങ്കിലും പറയാനുള്ള കാര്യം പറഞ്ഞിട്ട് പോകാനുള്ളതാണല്ലോ അതിന്റെ ശരി.

തിരുവനന്തപുരം മേയർ അഡ്വക്കേറ്റ് വി വി രാജേഷ് എനിക്ക് സുഹൃത്താണ് വ്യക്തിപരമായി.അദ്ദേഹം എന്റെ എതിർപക്ഷത്താണ്

അതുകൊണ്ടുതന്നെ ചാനല്‍ മുറികളിലും പൊതു ഇടങ്ങളിലും ഞങ്ങള്‍ പരസ്പരം പോരടിച്ചിട്ടുണ്ട്.കോർപ്പറേഷന്റെ ബസ്സുകള്‍ സംബന്ധിച്ച്‌ വിഷയത്തില്‍ ഞാൻ രാജേഷിനോട് എതിരഭിപ്രായത്തില്‍ ആയിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് തുടർച്ചയായി തിരുവനന്തപുരം നഗരസഭയില്‍ കയറേണ്ടി വന്നു.രോഗിയായ സുഹൃത്തിന്റെ സുഹൃത്ത് ആവശ്യപ്പെടുന്ന ഒരു കാര്യം നേടിയെടുക്കാൻ വേണ്ടിയായിരുന്നു.

ആ ഫയല്‍ തിരുവനന്തപുരം കോർപ്പറേഷൻ എത്തിയപ്പോള്‍ സംസ്ഥാനത്തും തിരുവനന്തപുരം നഗരസഭയിലും ഇടതുപക്ഷത്തിന്റെ ഭരണമായിരുന്നു.

ഞങ്ങള്‍ക്ക് കൗണ്‍സിലർമാർ ഇല്ലാത്തതുകൊണ്ട് പാർട്ടിക്കാരനായ സുഹൃത്തിന്റെ സുഹൃത്തിന് വേണ്ടി പ്രത്യേകം പറയാൻ ആരുമില്ലായിരുന്നു.

ഇന്ന് തിരുവനന്തപുരം നഗരസഭയ്‌ക്ക് മുന്നില്‍ ഒരു സമരത്തില്‍ പങ്കെടുക്കാൻ വന്നപ്പോഴാണ് വീണ്ടും രാജേഷ് എന്നെ കാണുന്നത്.

കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഞാൻ എന്റെ സുഹൃത്തിന്റെ ഫയലിന്റെ കാര്യം പറഞ്ഞു. മുമ്പൊരിക്കല്‍ എടുത്ത് അതേ നിലപാട് തന്നെ അദ്ദേഹം വീണ്ടും എടുത്തു. ഇത് ഒരു വർഷത്തോളം പഴക്കമുള്ള ഫയലാണ്.

അദ്ദേഹം ഇനി ഈ ഒരു കാര്യത്തിനുവേണ്ടി ഓഫീസില്‍ കയറി വരാൻ ഇടയാക്കാതെ പരിഹരിക്കണം നിർദ്ദേശം നല്‍കിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കവടിയാർ വാർഡില്‍ നമ്മളൊക്കെ ചേർന്ന തോല്‍പ്പിച്ച മധുസൂദനൻ നായർ എന്ന വ്യക്തിയോടാണ് മേയർ നിർദേശം നല്‍കിയത്

എന്നെക്കാള്‍ വയസ്സ് കൂടുതല്‍ വരും മധു ചേട്ടന്. അദ്ദേഹം പക്ഷേ എന്നെ വിളിക്കുന്നത് ഹഫീസിക്ക എന്ന് തന്നെയാണ്.

പെട്ടെന്ന് തന്നെ അദ്ദേഹം ബന്ധപ്പെടുക ഉദ്യോഗസ്ഥരോട് സംസാരിച്ചു മേയറുടെ ഔദ്യോഗിക പേഴ്സണല്‍ അസിസ്റ്റൻറ് പുറത്തുവന്നു.

ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയല്‍ മിനിറ്റ് കൊണ്ട് ഉത്തരവായി.

തിരുവനന്തപുരം നഗരസഭയുടെ സെക്രട്ടറിയെടുത്ത നിർണായകമായ നിലപാടുകള്‍ അതിന് സഹായകരമായി. ആർജ്ജവം ഉള്ള നിലപാടായിരുന്നു സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പറയാതിരിക്കാൻ ആവില്ല.

ഫയല്‍ തന്റെ മുന്നില്‍ എത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഉത്തരവ് നല്‍കി സെക്രട്ടറി ഉത്തരവിന്റെ പ്രൊസീഡിങ്സിന് അയച്ചു. എങ്ങനെ ഈ ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങി എന്നറിയാവുന്ന ഉദ്യോഗസ്ഥന്മാരും രംഗത്തുവന്നു.

എന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ ഫയലാണ്.

സുഹൃത്ത് പറഞ്ഞു മാത്രമാണ് കാര്യങ്ങള്‍ അറിയാവുന്നത്.

എങ്കിലും മുമ്പ് ഞാൻ ഈ കാര്യത്തിന് വേണ്ടി വരുമ്പോള്‍ ഇവിടെ നമ്മുടെ ഒരു ഭരണ സംവിധാനം ഉണ്ടായിരുന്നു.സൗജന്യമായി ഒരു ചിരി തന്നിട്ടുണ്ട്.ഔദാര്യമായി കിട്ടിയ ചിരി നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോള്‍ ഇവിടെ നഗരസഭയില്‍ വരുന്നവരെ ചേർത്ത് നിർത്തുന്നത് കാണുമ്പോള്‍ അതിന് പിന്നില്‍ എന്ത് ആണെങ്കിലും വരുന്നവർക്ക് ഒരു സുഖമുണ്ട്.