പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്. ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര് ശ്രീകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ചീഫ് സെക്രട്ടറി ഇന്‍ഡിഗോയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും ചീഫ് സെക്രട്ടറിക്ക് റിപ്പേര്‍ട്ട് നല്‍കും.
സമയത്ത് വിമാനത്താവളത്തില്‍ എത്തിയിട്ടും പിണറായി വിജയന്റെ കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തില്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ച് രേഖാമൂലം വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ കാര്യം ഇന്‍ഡിഗോ കമ്പനിയെ ഇമെയിലിലൂടെയും വിമാനത്താവളത്തില്‍ എത്തിയശേഷം വാക്കാലും അറിയിച്ചിരുന്നു എന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ നല്കിയ വിശദീകരണം. അതേസമയം, ഇമെയില്‍ ലഭിച്ചില്ലെന്നാണ് കഴിഞ്ഞദിവസം ഇന്‍ഡിഗോ കമ്പനി അറിയിച്ചത്.ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി എ ജയ തിലക് ഇന്‍ഡിഗോ കമ്പനിയില്‍ നിന്നും വിശദീകരണം തേടിയത്.

