Main Banner

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം.ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്.

1 st paragraph

നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. കയ്യെത്താ ദൂരത്തായി ഇന്നൊന്നുമില്ല. ഓൺലൈൻ എന്ന വാക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലോകത്തെ തന്നെ ആദ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് സിക്സ് ഡിഗ്രിസ്. അമേരിക്കൻ സംരംഭകനായിരുന്ന ആൻട്രു വെയിന്റിച്ചാണ് സിക്സ് ഡിഗ്രിസിന് തുടക്കമിട്ടത്. പിന്നീട് 2001ൽ സിക്സ് ഡിഗ്രിസിന്റെ കാലം അവസാനിച്ചതോടെയാണ് ഫെയ്സ്ബുക്ക്, മൈ സ്പേസ്, ഫ്രണ്ട്സ് സ്റ്റാർ, എന്നിവ ലോകം ഭരിക്കാൻ തുടങ്ങി.

പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയുടെ യുഗപ്പിറവി തന്നെയായിരുന്നു. സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ഗെയിമുകളുടെയും ഉപയോഗം കുട്ടികളെ വല്ലാതെ ബാധിക്കുന്നുണ്ട്. സർവ്വവ്യാപിയായ സമൂഹ മാധ്യമങ്ങൾ ഇന്ന് പലരുടെയും വരുമാനമാർഗ്ഗവുമാണ്. ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് മാത്രം.

2nd paragraph