Main Banner

വിവാദ ‘രക്ഷാപ്രവര്‍ത്തനം’:അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എഡി തോമസ്; എഡിജിപിക്കെതിരെ നടപടി വൈകുന്നതില്‍ അതൃപ്തി

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി. എം ആര്‍ അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എഡി തോമസ് എംഎല്‍എ. ഡിജിപി റിപ്പോര്‍ട്ട് മടക്കിയെങ്കിലും സര്‍ക്കാര്‍ ഇടപെടുന്ന പ്രതീക്ഷ എഡി തോമസ് ട്വന്റിഫോറിനോട് പങ്കുവെച്ചു. എന്നാല്‍ ആരുടെയെങ്കിലും ധൃതിയില്‍ നടപടിയെടുക്കാന്‍ ആവില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം.

1 st paragraph

യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനമേറ്റ എഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ് ഐ ടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരുവരും. അടുത്തദിവസം ഡിജിപിയെ നേരില്‍ കാണാനാണ് പരാതിക്കാരുടെ തീരുമാനം.

നടപടി വൈകുന്നതിനെ സാങ്കേതിക കാരണങ്ങള്‍ നിരത്തി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഐടി റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യം ഗവണ്‍മെന്റിന് മുന്നില്‍ എത്തിയിട്ടില്ലല്ലോ. ഡിജിപിയുടെ മുന്നിലാണ് എത്തിയിട്ടുള്ളത്. ഡിജിപിയുടെ മുന്നിലിരിക്കുന്ന ഒരു കാര്യത്തിന് ആബ്യന്തരമന്ത്രി എങ്ങനെ തീരുമാനമെടുക്കും. മുഖ്യമന്ത്രി എങ്ങനെ തീരുമാനമെടുക്കും. ഡിജിപി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് തരണം. അപ്പോള്‍ നടപടിയെടുക്കും. ഓരോ വാര്‍ത്തയാണ്. എന്ത് പ്രസക്തിയാണ് ആ വാര്‍ത്തയ്ക്കുള്ളത് – അദ്ദേഹം പറഞ്ഞു.

2nd paragraph