‘നെറുകേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ’; മുഖ്യമന്ത്രിക്കെതിരെ KSU

ഗവൺമെന്റ് പ്ലീഡർ നിയമന വിഷയതതിൽ മുഖ്യമന്ത്രി വിഡി സതീശന് എതിരെ പോർമുഖം കടുപ്പിച്ച് കെഎസ്‍യു. നെറികേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികളെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഗവൺമെൻറ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ആക്ഷേപങ്ങളെ മുഖ്യമന്ത്രി തള്ളിയിരുന്നു. സർക്കാരിനെതിരെ കെഎസ്‌യു രംഗത്ത് വന്ന സാഹചര്യത്തിൽ കൂടിയാണ് അലോഷ്യസ് സേവ്യറിൻ്റെ പോസ്റ്റ്.

ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ തള്ളി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗവൺമെൻറ് പ്ലീഡർ നിയമനം തുടക്കം മുതൽ തന്നെ വിവാദത്തിലാണ്. നൽകിയ കോൺഗ്രസ് അനുഭാവമുള്ളവരുടെ പേരുകൾ പരിഗണിച്ചില്ല എന്നുള്ളത് മാത്രമല്ല മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ കയറി കൂടുകയും ചെയ്തു. ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ എബിവിപി നേതാക്കൾ ഉണ്ടെന്ന ആക്ഷേപങ്ങൾ മുഖ്യമന്ത്രി തള്ളി.
ലോയേഴ്സ് കോൺഗ്രസ് വീണ്ടും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. വിവാദ പട്ടിക തന്നത് സ്റ്റേറ്റ് അറ്റോണി അനൂപ് വി നായരാണ്. പട്ടിക മാറ്റമില്ലാതെ കൈമാറാൻ നിർദ്ദേശം നൽകി. മുഴുവൻ കുറ്റവും സംസ്ഥാന അധ്യക്ഷനുമേൽ ചുമത്താൻ ഉള്ള ശ്രമമെന്നും ലോയെസ് കോൺഗ്രസ് അധ്യക്ഷൻ അഡ്വക്കേറ്റ് പി കെ റഹ്മാനും പ്രസ്താവിച്ചു. ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിന്ന് തീയും പുകയും ഉയരുകയാണ്.

