Main Banner

കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ പേരിൽ വൻ തട്ടിപ്പ്; ആഡംബര കാറുകളും വാച്ചുകളും വാങ്ങിക്കൂട്ടി; ഇന്ത്യൻ വംശജരായ ദമ്പതിമാർ കുറ്റക്കാരെന്ന് യുകെ കോടതി

ലണ്ടൻ: കോവിഡ് കാലത്ത് യുകെയിൽ പിപിഇ കിറ്റിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതിമാർ കുറ്റക്കാരെന്ന് കണ്ടെത്തി. ഇന്ത്യൻ വംശജരായ ജോ​ഗേഷ് ഭണ്ഡാരി(59) ഭാര്യ മീനാക്ഷി ഭണ്ഡാരി(58) എന്നിവരാണ് തട്ടിപ്പ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ കമ്പനിയിൽ ജീവനക്കാരനായ ക്രെയ്​ഗ് മോറിസും(43) കേസിൽ കുറ്റക്കാരനാണ്. ഓ​ഗസ്റ്റ് 21-ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.

1 st paragraph

ലോകമാകെ കോവിഡ് വ്യാപനമുണ്ടായ 2020-21 കാലത്താണ് ദമ്പതിമാർ തട്ടിപ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റി(പിപിഇ)ന് വലിയ ക്ഷാമം നേരിട്ടിരുന്നു. ഈ അവസരം മുതലെടുത്താണ് ദമ്പതിമാർ പണം തട്ടിയത്.

പിപിഇ കിറ്റിന്റെ ഭാ​ഗമായ നെട്രൈൽ ​ഗ്ലൗസുകൾ വിതരണം ചെയ്യാമെന്ന് വാ​ഗ്ദാനംചെയ്താണ് ജോ​ഗേഷ് ഭണ്ഡാരി വൻതോതിൽ പണം കൈക്കലാക്കിയത്. ഇതിനായി 2020-ൽ കമ്പനി സ്ഥാപിച്ച ഇയാൾ, വിശ്വാസം നേടാനായി കമ്പനിയുടെ പേരിൽ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റു രേഖകളും നിർമിച്ചു. തുടർന്ന് 2020 നവംബറിൽ തന്നെ 12 മില്യൺ ​ഗ്ലൗസിന്റെ ഓർഡറും വാങ്ങിയെടുത്തു. ഇതിന്റെ പണവും വാങ്ങിച്ചു. പക്ഷേ, ​ഗ്ലൗസ് വിതരണം ചെയ്തില്ല. ഇതിനുശേഷവും സമാനരീതിയിൽ പലയിടങ്ങളിൽനിന്നായി ദശലക്ഷക്കണക്കിന് ഡോളറാണ് ജോ​ഗേഷ് ഭണ്ഡാരിയുടെ കമ്പനിയിലേക്ക് എത്തിയത്. പിപിഇ കിറ്റിന് ഏറെ ആവശ്യകതയുള്ള സമയമായതിനാൽ യുഎസിൽനിന്ന് വരെ ഓർഡറുകൾ കിട്ടി. പക്ഷേ, ഇവർക്കാർക്കും ജോ​ഗേഷ് ഭണ്ഡാരി ​ഗ്ലൗസുകൾ നൽകിയില്ല. പകരം പണം തട്ടിയെടുക്കുകയും ചെയ്തു.

2nd paragraph

ആദ്യഘട്ടത്തിൽ തട്ടിയെടുത്ത പണം സ്വന്തം കടങ്ങൾ തീർക്കാനാണ് ജോ​ഗേഷ് ഭണ്ഡാരി ഉപയോ​ഗിച്ചത്. പിന്നാലെ ആഡംബര ജീവിതത്തിനും ഇത് വിനിയോ​ഗിച്ചു. തട്ടിയെടുത്ത പണം ഉപയോ​ഗിച്ച് പുതിയ പോർഷെ കാറും ഒട്ടേറെ റോളക്സ് വാച്ചുകളും ദമ്പതിമാർ വാങ്ങിയിരുന്നു. ഇതിനുപുറമേ ആഭരണങ്ങൾ വാങ്ങാനും ആഡംബര റിസോർട്ടുകളിൽ താമസിക്കാനും വീട് മോടിപിടിപ്പിക്കാനും പണം ഉപയോ​ഗിച്ചു. പോർഷെയ്ക്ക് പുറമേ ഔഡി എ5, ലാൻഡ് റോവർ ഡിസ്കവറി, ഫോക്സ് വാ​ഗൻ ​ഗോൾഫ് തുടങ്ങിയ വാഹനങ്ങളും ദമ്പതിമാർ സ്വന്തമാക്കിയിരുന്നു. ഇതിനെല്ലാം ഉപയോ​ഗിച്ചത് തട്ടിപ്പിലൂടെ സമ്പാദിച്ച പണമാണെന്നും പ്രതികളുടെ 47,000 വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തിന്റെ ഭാ​ഗമായി വീണ്ടെടുത്തതെന്നും പൊലീസ് പറഞ്ഞു.