Main Banner

ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദില്‍ഷാദിനെ കാണാതായത്. ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.

1 st paragraph

‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം. യാത്രകളിലൂടെ പ്രശസ്തനായ യൂട്യൂബര്‍ ആണ്്. 9.33 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്. 22ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.