Main Banner

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യേല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

1 st paragraph

നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റന്നാളും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്.

അതിനിടെ ഇടുക്കി നേര്യമംഗലം ചീയപ്പാറയില്‍ മണ്ണിടിഞ്ഞു. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടെ നാട്ടുകാരും യാത്രക്കാരും ഗതാഗതതടസ്സം നീങ്ങാന്‍ ശ്രമം ആരംഭിച്ചു. ഹൈവേ പൊലീസോ ഫയര്‍ഫോഴ്‌സോ ദേശീയപാത അതോറിറ്റിയോ സംഭവസ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

2nd paragraph

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അസമില്‍ പ്രളയക്കെടുതിയില്‍ 78 പേര്‍ മരിച്ചു. ഒഡിഷയിലും കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര തടസപ്പെടുന്ന സാഹചര്യമുണ്ടായി. മേഖലയില്‍ നിന്ന് മണ്ണ് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കനത്ത ജാഗ്രതയിലാണ് മറ്റ് വടക്ക് കിഴക്ക് സംസ്ഥാനങ്ങളും. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഡല്‍ഹിയിലും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അമര്‍നാഥ്, ഛര്‍ദാം തീര്‍ത്ഥാടനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.