Main Banner

​തിരൂർ തുഞ്ചൻ കോളേജിൽ എഫ്.വൈ.യു.ജി.പി ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3-ന്; മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും


​തിരൂർ: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 2026-27 അക്കാദമിക വർഷത്തെ നാലുവർഷ ബിരുദ (FYUGP) ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.
​കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ശ്യാംചന്ദ് എസ്.എസ് സ്വാഗതം ആശംസിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങര വീട്ടിൽ, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടക്കും.
​ചടങ്ങിൽ കോളേജ് പി.ടി.എ ഭാരവാഹികളും പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും സംബന്ധിക്കും. കോളേജ് കായിക വിഭാഗം അധ്യക്ഷൻ മേജർ ഷുക്കൂർ ഇല്ലത്ത് നന്ദി പ്രകാശിപ്പിക്കും.
​ഉദ്ഘാടനച്ചടങ്ങിനു ശേഷം വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരനും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) സയന്റിസ്റ്റുമായ ഡോ. ടി. വി. സജീവ്, മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജ് അധ്യാപകൻ ഡോ. കെ. എസ്. കൃഷ്ണകുമാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.