Main Banner

‘മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

കാലവര്‍ഷക്കെടുതിയ്ക്കിടെ, ഇന്നലെ മലപ്പുറം പൊന്നാനിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ യൂത്ത് ലീഗ് നേതാവിന്റെ സത്കാരവിരുന്നില്‍ പങ്കെടുത്തതില്‍ വിവാദം. വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. വിരുന്നുസത്കാരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഇടതുസൈബര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം തുടരുകയാണ്. അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എംഎല്‍എ കെ പി നൗഷാദലി രംഗത്തെത്തി.

1 st paragraph

മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാന്‍ പറ്റില്ലെന്നോ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നോ ഒന്നുമില്ലല്ലോ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന്റെയൊന്നും ചിത്രങ്ങള്‍ ഈ രീതിയില്‍ പ്രചരിപ്പിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്ന് ഇവര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നെനിക്ക് അറിയില്ല. അദ്ദേഹം ഉച്ച ഭക്ഷണം കഴിച്ച് ഒരു ചിത്രമെടുത്തതാണിതൊക്കെ പ്രചരിപ്പിക്കുന്നത്. അതൊക്കെ ഒരു പൊളിറ്റിക്‌സാണ് – അദ്ദേഹം പറഞ്ഞു.

ഒപ്പം പൊന്നാനിയിലെ കാര്യങ്ങള്‍ കൂടി അദ്ദേഹം സൂചിപ്പിച്ചു. പൊന്നാനിയിലെ കടല്‍ക്ഷോഭം തുടര്‍കഥയാണ്. എല്ലാ വര്‍ഷവും 50ഓളം മീറ്റര്‍ തീരം കടല്‍ എടുക്കുന്നു.കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം. ഒരു കിലോമീറ്ററില്‍ താഴേ മാത്രമാണ് ഇപ്പോള്‍ കടല്‍ ഭിത്തി ഉള്ളത്. ബജറ്റില്‍ മൂന്ന് കോടി വകയിരുത്തുകയും ബാക്കി തുക നബാര്‍ഡില്‍ നിന്ന് ഉള്‍പ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഡിപിആര്‍ പ്രവര്‍ത്തി നടന്നു വരുന്നു. അതിന് രണ്ട് – മൂന്ന് വര്‍ഷം എടുക്കും. പക്ഷേ അതുവരെ കാത്തിരിക്കാന്‍ സാധിക്കില്ല. പെട്ടന്നുള്ള പരിഹാരം ആണ് ആവശ്യം. കമ്പനികളില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് തേടുന്നുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടല്‍ ഭിത്തി നിര്‍മിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പ്രശ്‌നബാധിതരെ വാടക വീട്ടില്‍ ആക്കാനും മുന്‍കൈ എടുക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

2nd paragraph